മസ്കറ്റ് സൊഹാർ സംസ്കൃതി ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തിൽ വൃശ്ചികം ഒന്ന് മുതൽ വിവിധ ഭവനങ്ങളിൽ വച്ചു തുടർച്ചയായി നാലപ്പത്തൊന്നു ദിവസം നടന്നു വന്നിരുന്ന മണ്ഡലമഹോത്സവത്തിന്റെ സമാപനം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.ഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമായത്.തുടർന്ന് വിദ്യാഗോപാല മന്ത്രാർച്ചന , കഞ്ഞി സദ്യ, താലപ്പൊലി, ദീപാരാധന, ദീപക്കാഴ്ച, പടിപൂജ, ഭജൻസ്, വലിയ കാണിക്ക, ഹരിവരാസനം തുടങ്ങിയവ നടന്നു. കേരളീയ വാസ്തുവിദ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ശ്രീകോവിലും ചുറ്റുവിളക്കും മണ്ഡലമാസ മഹോത്സവത്തിന്റെ പ്രധാന ആകർഷണമായിരുന്നു. മസ്ക്കറ്റിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരകണക്കിന് അയ്യപ്പ ഭക്തർ മണ്ഡലപൂജയുടെ സമാപനത്തിൽ പങ്കെടുത്തു സായൂജ്യം നേടി. മഹാ പ്രസാദ വിതരണത്തോടെയാണ് മഹോത്സവത്തിന് സമാപനമായത് .
—