കുവൈറ്റ് സിറ്റി – ചടുലതാളത്തില്‍ നൃത്തവിസ്മയമൊരുക്കാന്‍ സൃഷ്ടിസ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സസ് കുവൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാനാത്വത്തില്‍ ഏകത്വവും, സ്നേഹവും പോലുള്ള മൂല്യങ്ങൾ ഉൾക്കൊണട് നിര്‍മ്മിച്ച വസുധൈവ കുടുംബകം’ നൃത്താവിഷ്കാരമാണ് സൃഷ്ടിയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ പ്രധാന പരിപാടി.
ഈ മാസം പത്തിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിത്തില്‍ ഈമാസം പത്തിന് വര്‍ണാഭമായ വിവിധങ്ങളായ നൃത്താടിസ്ഥിത കലാപരിപാടികളില്‍ നൂറോളം നൃത്ത വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഭരതനാട്യത്തിലൂടെയും കഥക്കിലൂടെയും വിദ്യാര്തഥികൾ കാഴ്ച്ചവയ്ക്കുന്ന കുടുംബകഥ പരിപാടിയുടെ പ്രത്യേകതയാകും. കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി കള്‍ച്ചറല്‍ യുകെ പ്രൊഡക്ഷന്‍സ് ഹൗസിന്റെ സ്ഥാപകയും ഡയറക്ടറുമായ ആസിസണ് നടനം മാധവത്തിന്റെ ഭദ്രദീപം തെളിയിക്കും. സംഗീതവും നൃത്തവും സമന്വയിക്കുന്ന ഈ അസുലഭ കലാവിരുന്നിലേക്കുള്ള പ്രവേശനം സൗജന്യമാണ്.