ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് പിടിയില്‍. സഫര്‍ അലി എന്ന ഭീകരനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വഡോദരയിലെ ഗുര്‍വ പ്രദേശത്തു നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇയാള്‍ വഡോദരയില്‍ എത്തിയതെന്ന് സ്ക്വാഡിലെ ഉദ്യോസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ 12 ദിവസമായി സഫര്‍ അലി വഡോദരയില്‍ താമാസിച്ചു വരികയായിരുന്നു. തമിഴ്നാട് പോലീസ് തേടുന്ന കുറ്റവാളി കൂടിയാണ് സഫര്‍ അലി എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധമുള്ള മൂന്ന് പേര് ഡല്‍ഹിയില്‍ പിടിയിലായിട്ടുണ്ട്. വസീരാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായത് . ഇവരില്‍ നിന്ന് ആയുധങ്ങള്‍ ,വെടിമരുന്നുകള്‍ എന്നിവയും കണ്ടെടുത്തു. ഇവരുമായി സഫറിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.