കുവൈറ്റ് സിറ്റി : കെഫാക് സോക്കര്‍ ലീഗ് ടൂർണർമെന്റ് ഫൈനൽ മല്‍സരങ്ങളില്‍ ടി.എസ്.എഫ്.സിക്കും സില്‍വര്‍ സ്റ്റാറിനും ചാംപ്യന്‍സ് എഫ്.സിക്കും യംഗ് ഷൂട്ടേര്‍സിനും ജയം. ആദ്യ മല്‍സരത്തില്‍ മടക്കില്ലാത്ത ഒരു ഗോളിന് മാക് കുവൈത്തിനെ ടി.എസ്.എഫ്.സി പരാജായപ്പെടുത്തി. ടി.എസ്.എഫ്.സിക്ക് വേണ്ടി വൈ ദാസ് വിജയ ഗോള്‍ നേടി. സില്‍വര്‍ സ്റ്റാറും സി.എഫ്.സി സാല്‍മിയയും ഏറ്റുമുട്ടിയ രണ്ടാം മല്‍സരത്തില്‍ സില്‍വര്‍ സ്റ്റാര്‍ ഒന്നിനെതിരെ രണ്ട് ഗോളിന് സില്‍വര്‍ സ്റ്റാര്‍ വിജയിച്ചു. സില്‍വര്‍ സ്റ്റാറിന് വേണ്ടി വസീം, രാഹുല്‍ എന്നീവര്‍ ഗോളുകള്‍ നേടി. മാന്‍ ഓഫ് ദി മാച്ചായി സില്‍വര്‍ സ്റ്റാറിലെ അനസിനെ തിരഞ്ഞെടുത്തു. തുടര്‍ന്ന് ചാമ്പ്യൻസ് എഫ്.സിയും ബിഗ് ബോയ്സുമായി നടന്ന മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബിഗ് ബോയ്സിനെ ചാമ്പ്യൻസ് എഫ്.സി തോല്‍പ്പിച്ചു. ചാമ്പ്യൻസ് എഫ്.സി താരം കിഷോര്‍ മാന്‍ ഓഫ് ദി മാച്ചായി. യംഗ് ഷൂട്ടേര്‍സും മലപ്പുറം ബ്രദേര്‍സും തമ്മില്‍ നടന്ന ആവേശകരമായ അവസാന മല്‍സരത്തില്‍ അഞ്ചിനെതിരെ ആറ് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് മലപ്പുറം ബ്രദേര്‍സിനെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി റാസിഖിനെ തിരഞ്ഞെടുത്തു.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.