മുസാഫര്‍നഗര്‍: പൗരത്വ നിയമത്തിന് എതിരെ എന്ന പേരില്‍ ഇത്തര്‍പ്രദേശില്‍ കലാപം അഴിച്ചു വിട്ട രണ്ടു പേര് കൂടി പിടിയില്‍. ദില്‍ഷാദ്, സത്താര്‍ എന്നിവരെയാണ് മുസാഫര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 20ന് മുസ്സാഫിര്‍ നഗറില്‍ ഉണ്ടായ അക്രമത്തില്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന്റെ സിസിടിവി ദൃശ്യള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം,അക്രമവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അറസ്റ്റിലായവരുടെ എണ്ണം 81 ആയി . പൗരത്വ നിയമത്തിന് എതിരെ എന്ന പേരില്‍ സംസ്ഥാനത്ത് നിരവധി അക്രമങ്ങള്‍ അഴിച്ച് വിട്ടിരുന്നു. നിരവധി പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടികള്‍ എടുത്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കലാപകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.