ന്യൂഡല്‍ഹി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ഏര്‍പ്പെടുത്തിയ വിഐപി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പനീര്‍ശെല്‍വത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നത്.
രണ്ടു പേര്‍ക്കും സുരക്ഷാ ഭീഷണികള്‍ ഇല്ലെന്ന സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍ കേന്ദ്രം അംഗീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇരുവരേയും സുരക്ഷ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
നേരത്തെ, സിആര്‍പിഎഫ് കമാന്‍ഡോകളുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഇരു നേതാക്കള്‍ക്കും ഏര്‍പ്പെടുത്തിയത്. സംസ്ഥാന പോലീസ് സുരക്ഷ ചുമതല ഏറ്റെടുക്കുന്നതോടെ കേന്ദ്രം ഏര്‍പ്പെടുത്തിയ സുരക്ഷ ഔദ്യോഗികമായി നീക്കം ചെയ്യും.