ഇസ്ലാമാബാദ് : ഹിന്ദു ,സിഖ് മത വിഭാഗങ്ങളെ നിർബന്ധിച്ച് മതം മാറ്റുന്നത് ഇസ്ലാമികവിരുദ്ധവും ഭരണഘടനാലംഘനവുമാണെന്ന് പാകിസ്താൻ ഇസ്ലാമിക പ്രത്യയശാസ്ത്രസമിതി കൗൺസിൽ. രണ്ടുദിവസമായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ സമിതി ഇക്കാര്യം ചർച്ചചെയ്തതായും കൂടിയാലോചന പ്രക്രിയയിൽ ന്യൂനപക്ഷ നേതാക്കളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട് .
നിർബന്ധിത മതപരിവർത്തനം ഇസ്ലാമികമല്ല . ന്യൂനപക്ഷ സമുദായങ്ങളെ അത്തരത്തിൽ നിർബന്ധിച്ച് മതപരിവർത്തനം നടത്തരുത് . മതംമാറണമെന്ന് താൽപ്പര്യമുള്ളവർക്കായി മതകാര്യമന്ത്രാലയം മാതൃക രൂപപ്പെടുത്തണമെന്ന് നിർദേശിച്ചതായും സമിതി നിർദേശിച്ചതായി സമിതി അധ്യക്ഷൻ ഡോ. ക്വിബില അയാസ് പറഞ്ഞു .
അടുത്തിടെയായി പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്ക് ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത് . മതപരിവർത്തനം നടത്താനായി ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കേസുകളും പാകിസ്താനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു . കഴിഞ്ഞ ദിവസം ഹിന്ദു യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു .