കുവൈറ്റ് സിറ്റി – ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസിന്റെ ലോഗോ പ്രകാശനം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ഷൈനി ഫ്രാങ്ക് പ്രകാശനകര്‍മ്മം നിർവ്വഹിച്ചു.
ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി കുവൈറ്റിലെത്തി രോഗാതുരരായി ദുരിതമനുഭവിക്കുന്നവർക്ക്,വിസാ തട്ടിപ്പിലും ജോലി തട്ടിപ്പിലുംപ്പെട്ട് യാതന അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങാകാൻ അവരെ സ്വജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ രുപംകൊണ്ട വൊളന്റിയേഴ്സ് കൂട്ടായ്മയാണ് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ്. ചെയര്മാന് ഹമീദ് പാലേരിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിജയന് ഇന്നാസൃ, ജനറൽ സെക്രട്ടറി ചിന്നു റോയ്, അശോകന് തിരുവനന്തപുരം, പ്രകാശ് ചിറ്റിഴത്ത്, അജിത്ത് പത്തനംതിട്ട, ഷൈനി എന്നിവര്‍ സംസാരിച്ചു.