സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിലും മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.രാജ്യത്തെങ്ങും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.സുൽത്താന്റെ മരണത്തിൽ യുഎഇ ഭരണകർത്താക്കൾ അനുശോചനം രേഖപ്പെടുത്തി.യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, .അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ എന്നിവരടക്കം നിരവധി യുഎഇ നേതാക്കൾ അനുശോചനം അറിയിച്ചു