കുവൈറ്റ് സിറ്റി – എന്‍.എസ്.എസ്.കുവൈറ്റ് മംഗഫ് ഏരിയ വനിതാസമാജവും അയ്യപ്പസേവാസമിതിയും സംയുക്തമായി ധനുമാസത്തിലെ തിരുവാതിര വിപുലമായി ആഘോഷിച്ചു. ആചാര അനുഷ്ടാനങ്ങൾ മാനിച്ചു കൊണ്ട് എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിലാണ് ആഘോഷം നടന്നത്. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് തനിമ ഒട്ടും ചോരാതെ തിരുവാതിര അരങ്ങിലെത്തിച്ചത്. പരിപാടികള്‍ക്ക് നിധി സുനീഷ്, അനിതസന്തോഷ്, ലേഖ ജയന്, ലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്കി. തിരുവാതിരയുടെ പ്രത്യേകതയായ എട്ടങ്ങാടി പുഴുക്കും കഞ്ഞിയും വിതരണം ചെയ്തു.