കുവൈറ്റ് സിറ്റി – സേവാദര്‍ശന്‍ കുവൈറ്റ്, മാതൃസമിതി അബ്ബാസിയ ഏരിയ വിദ്യാഭ്യാസ സഹായം കൈമാറി. അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ സംയോജക സ്മിത ലിജു, സേവാ സമിതി പ്രസിഡന്റ് ഹരി ഭാസ്കറിന് നിധി സമർപ്പിച്ചു. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ പഠന സഹായത്തിനായി മാതൃസമിതി അബ്ബാസിയ വിദ്യാഭ്യാസ സഹായ നിധി നല്‍കിവരുന്നുണ്ട്. ധനുമാസ തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതി അബ്ബാസിയ സംഘടിപ്പിച്ച പരിപാടിയിലാണ് നിധി കൈമാറിയത്. വിപുലമായ ആഘോഷപരിപാടികളോടെയാണ് തിരുവാതിര ആഘോഷം നടന്നത്. സ്മിതാ ലിജു, നിഷാ രവി, രേഖാ ബിജു, രേണുകാ സുമേഷ്, ദീപ്തി കൃഷ്ണകുമാർ, ദീപാ സന്തോഷ് തുടങ്ങിയവരാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.