അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന യു.എ ഇ തല യുവജനോത്സവം ജനുവരി 16, 17, 18 ,31 തീയ്യതികളിലായി നടക്കും. സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 37 ഇനങ്ങളിലാണ് മത്സരങ്ങള്‍ . ജനുവരി 16 മുതൽ 18 വരെ കലാമത്സരങ്ങളും 31 ന് സാഹിത്യോത്സവുമാണ് നടക്കുക. കിഡ്സ് , സബ് ജൂനിയർ ,ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. യുവജനോല്സവത്തില് പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി 350- ഓളം കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടിയെ “ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ” ആയി തിരഞ്ഞെടുക്കും. നാട്ടിൽനിന്നുമെത്തുന്ന കലാരംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ. യുവജനോത്സവം വൻ വിജയമാക്കുവാൻ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ഊർജ്ജിതമായ പ്രവർത്തനം നടന്നുവരികയാണ്.
—