അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് സുസ്ഥിരവാരാചരണം അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.അബുദാബി നാഷണൽ എക്സിബിഷൻ സെന്റർ, മസ്ദാർ എന്നിവിടങ്ങളിലായാണ് വാരാചരണം നടക്കുന്നത്. 178 രാജ്യങ്ങളിൽ നിന്നുള്ള 36,000 പ്രതിനിധികളാണ് സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായത്. ഊർജ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുസ്ഥിരവും പ്രകൃതി സൗഹാർദപരവുമായ ഊർജ സ്രോതസുകൾ വഴി ഇത് എങ്ങനെ പൂർത്തീകരിക്കാം എന്നതിനെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ വിദഗ്ദർ സുസ്ഥിരവാരാചരണത്തിന്റെ ഭാഗമായി നന്ന സെമിനാറുകളിലും സമ്മേളനങ്ങളിലും വിശദീകരിച്ചു. കാർബൺ മാലിന്യം പുറന്തള്ളുന്നതിന്റെ തോത് പരമാവധി കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികൾക്കും ശാശ്വതമായ പരിഹാരം കണ്ടെത്താനാനുള്ള സാങ്കേതികയെക്കുറിച്ചും വിവിധ സെഷനുകളിൽ ചർച്ച ചെയ്തു.
—