റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശി മേരി ഷിനോയാണ് മരിച്ചത്. ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന് ജോജോയുടെ ഭാര്യയാണ് മേരി.
കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മേരി ഷിനോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സഫാനിയയിലെ എംഓഎച്ച് ക്ലിനിക്കില്‍ നാല് വര്‍ഷമായി നഴ്സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന് ബിനോയ് കുരുവിള ദമാമിലെ നാപ്കോ കമ്പനി ജീവനക്കാരനാണ്.