IndiaWorld

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; പൂര്‍ണ പിന്തുണയുമായി ഇന്ത്യ, ഹ്രസ്വകാല വ്യാപാര കരാറിനു സാധ്യത

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന സന്ദര്‍ശന തീയ്യതികള്‍ ഇരു രാജ്യങ്ങളും കൈമാറിയെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യയുടെ റിപ്പബ്ലിക് പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം യുഎസ് സന്ദര്‍ശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം നീളുന്നതെന്നാണ് വിവരം.

ഇംപീച്ച്‌മെന്റ് നടപടികള്‍ സെനറ്റില്‍ അടുത്താഴ്ച അവതരിപ്പിക്കും. റിപ്പബ്ലിക് പാര്‍ട്ടിയുടെ ഭൂരിപക്ഷമുള്ള സെനറ്റില്‍ വിധി ട്രംപിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. നടപടികള്‍ പൂര്‍ത്തിയായാല്‍ അടുത്തമാസം അവസാനത്തോടെ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം നടക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പ്രധാനമന്ത്രി കഴിഞ്ഞാഴ്ച ഡൊണള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യ-യുഎസ് ബന്ധം ശക്തമാണെന്നും പൂര്‍ണ പിന്തുണയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചിരുന്നു.

യുഎസ് -ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇരുവരുടെയും ഫോണ്‍ സംഭാഷണം. ഇന്ത്യ-യുഎസ് രാജ്യങ്ങള്‍ തമ്മില്‍ ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നല്‍കിയിരുന്നു. വ്യാപാര മേഖലയിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close