ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ല. രാഷ്ട്ര താത്പര്യങ്ങള്‍ മാനിച്ച് നടത്തുന്ന നിയന്ത്രിത കുടിയേറ്റങ്ങള്‍ രാജ്യത്തിന് ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും അതിര്‍ത്തി നിര്‍വചിക്കുകയും ദേശത്തിന്റെ സുരക്ഷ പരിരക്ഷിക്കുകയും അതിനനുസരിച്ച് കുടിയേറ്റ നയം സജ്ജമാക്കുകയും ചെയ്യും. ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഈ വിഷയങ്ങള്‍ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.
തന്റെ ഇന്ത്യന്‍ പാരമ്പര്യത്തിലൂടെയും സാംസ്കാരിക വൈവിധ്യമുള്ള ഇന്ത്യയില്‍ വളര്‍ന്നതിന്റേയും യുഎസ്സിലെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ് താന്‍ രൂപപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭയാര്‍ത്ഥികള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ കഴിയുന്ന, ഇന്ത്യന്‍ സമൂഹത്തേയും സമ്പദ് വ്യവസ്ഥയേയും വലിയ രീതിയില്‍ സഹായിക്കാന്‍ കഴിയുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളെ ഒരു അഭയാര്‍ത്ഥികള്‍ക്ക് നയിക്കാന്‍ സാധിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്ക് എത്തിയ ബംഗ്ലാദേശ് അഭയാര്‍ത്ഥി ഇന്‍ഫോസിസിന്റെ അടുത്ത സിഇഒ ആകുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.