ഭോപ്പാല്‍; തപാല്‍ വഴി ബിജെപി എംപി പ്രജ്ഞാസിംഗ് താക്കുറിന് വിഷരാസവസ്തുക്കള്‍ എത്തിയതായി പരാതി. കൂടെ ഉറുദുഭാഷയിലെഴുതിയ ഒരു കത്തും ഉണ്ടായതായി സ്ഥിരീകരണം. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
നാലുകവറുകളിലായാണ് വിഷരാസവസ്തു പോസ്റ്റല്‍ വഴി എത്തിയത്. സംഭവത്തില്‍ എംപി നേരിട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .ഭോപ്പാല്‍ ഡിഐജി ഇര്‍ഷാദ് വാലി ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
എന്നാല്‍ ഏതുതരം രാസവസ്തുക്കളാണ് കവറുകളില്‍ ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിച്ചതിനുശേഷം മാത്രമേ ഇത് വ്യക്തമാകൂ എന്നാണ് ഡിഐജി മാദ്ധ്യമങ്ങളെ അറിയിച്ചത്.