കശ്മീര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്ത് മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് മൂന്നു സൈനികര്‍ മരിച്ചു. സംഭവത്തില്‍ ഒരു സൈനികനെ കാണാതായിട്ടുമുണ്ട്.നിയന്ത്രണ രേഖയ്ക്കടുത്ത് മച്ചില്തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്.
മച്ചില്‍ സെക്ടറില്‍ മഞ്ഞ് മല ഇടിഞ്ഞതിനെ തുടര്‍ന്ന് അഞ്ച് സൈനികര്‍ കുടങ്ങി കുടക്കുന്നതായി വിവരം ലഭിച്ചിരുന്നു. അപകടത്തില്‍പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വീണ്ടും മഞ്ഞിടിച്ചില്‍ ഉണ്ടായത്. സൈനികരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, സോന്മാര്ഗില് ഉണ്ടായ മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്ത്തനത്തിലൂടെ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു.