മലപ്പുറം: മലപ്പുറം വഴിക്കടവിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം. ബിജെപി മൊടപ്പൊയ്ക ബൂത്ത് സെക്രട്ടറി മുഹമ്മദ് ഷാഫിയടക്കമുള്ള പ്രവർത്തകരെ ആയുധധാരികളായ ഒരു സംഘം ആക്രമിച്ചു. പരിക്കേറ്റ മുഹമ്മദ് ഷാഫി ചികിത്സയിലാണ്.
വഴിക്കടവ് മൊട പൊയ്ക കവള പൊയ്കയിൽ നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം ആണ് ഒരു സംഘം അഴിച്ചു വിട്ടത്. ബിജെപി ബൂത്ത് സെക്രട്ടറി മുഹമ്മദ് ഷാഫിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. കൂടാതെ ജയേഷ്, വിപിൻ എന്നീ ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു.
അക്രമത്തിന് പിന്നിൽ ഇടതു ജിഹാദി സംഘമാണെന്ന് ബിജെപി ആരോപിച്ചു. ബിജെപി പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബിജെപി വഴിക്കടവ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.