കനൗജ്: ആശുപത്രി സന്ദര്‍ശനത്തിനിടെ ഡോക്ടറോട് കയര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കനൗജിലെ എമര്‍ജെന്‍സി മെഡിക്കല്‍ ഓഫീസറായ മിശ്രയോടാണ് അഖിലേഷ് യാദവ് കയര്‍ത്ത് സംസാരിച്ചത്.
കാര്യങ്ങള്‍ വിശദീകരിച്ചു നല്കാന് ശ്രമിച്ച ഡോക്ടറോട് നിങ്ങള്‍ ആര്എഎസ്എസുകാരനോ ബിജെപിക്കാരനോ ആയിരിക്കുമെന്നും സര്‍ക്കാരിന് വേണ്ടി നിങ്ങള്‍ സംസാരിക്കേണ്ടെന്നും മാറി നില്‍ക്കാനുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഇവിടെ നിന്നും പോകാനും അഖിലേഷ് ഡോക്ടറോട് ആവശ്യപ്പെട്ടു.
കനൗജിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അഖിലേഷ് യാദവ്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് പരിക്കേറ്റ ഒരാളുടെ ബന്ധു പറഞ്ഞപ്പോള്‍ സത്യാവസ്ഥ വിശദീകരിച്ച ഡോക്ടറോടാണ് നിങ്ങള്‍ സംസാരിക്കരുതെന്ന് അഖിലേഷ് യാദവ് പറഞ്ഞത്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വളരെ ജൂനിയറായ ഒരു ഓഫീസറാണ്.
സര്‍ക്കാര്‍ പറയുന്നത് എന്താണെന്ന് നിങ്ങള്‍ എന്നോട് വിശദീകരിക്കേണ്ട ആവശ്യമില്ല എന്നൊക്കെയാണ് അഖിലേഷ് യാദവിന്റെ വിശദീകരണം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇതിനകം ചെക്കുകള്‍ ലഭിച്ചിട്ടുണ്ടെന്ന സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്ന് ഡോക്ടര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.