ഹിമാചല്‍ പ്രദേശിലെ റോഡിലൂടെ ഒഴുകി നീങ്ങുന്ന മഞ്ഞ് മലയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥന് നവീദ് ട്രുമ്പുവാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹൈവേയിലൂടെ നിരങ്ങി നീങ്ങുന്ന വലിയ മഞ്ഞു മലയുടെ ദൃശ്യമാണ് വീഡിയോവിലുള്ളത്. മഞ്ഞ് മലയില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ ഓടി രക്ഷപ്പെടുന്നതും കാണാം.
സ്വയം ചലിക്കുന്ന ഹിമാനിയുടെ ശക്തി യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ദേശീയ പാത 5-ല്‍ കിനൗറിലെ ടിങ്കു നല്ലയിലെ കാഴ്ചയാണ് ഇത്. കാലാവസ്ഥ വ്യതിയാനം അതി വിദൂരമല്ല എന്ന അടികുറിപ്പോടെയാണ് നവീദ് വീഡിയോ പങ്ക് വെച്ചത്.
Ever seen the force of a moving glacier in real-time? This is in Tinku nallah near Pooh on NH-5, Kinnaur, HP.. #ClimateChange is not a distant reality. pic.twitter.com/J7ifxaAh1g
— Naveed Trumboo IRS (@NaveedIRS) January 13, 2020
നിരവധി സഞ്ചാരികള്‍ മഞ്ഞുപാളിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. രക്ഷപ്പെടാന്‍ പിറകോട്ട് എടുത്തെങ്കിലും ഒരു ടെമ്പോ മഞ്ഞ് മലയില്‍ അകപ്പെടുന്ന ദൃശ്യവും വീഡിയോവില്‍ കാണാം. വീഡിയോ പുറത്തു വന്നതോടെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുളള വിഷയങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. പത്ത് അടി ഉയരത്തിലുള്ള മഞ്ഞു മലയായാണ് മതിലുകള്‍ തകര്‍ത്ത് ഹൈവേയിലൂടെ ഒഴുകി നീങ്ങിയത്.