തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും. എസ്എപി ക്യാംപിലെ കോണ്‍സ്റ്റബിളായിരുന്ന ബാഹുലേയനെയാണ് കോടതി അഞ്ചു വര്‍ഷം കഠിന തടവിന് വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയും പൊലീസുകാരനും അയല്‍വാസികളായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും ബാഹുലേയന്റെ വീട്ടില്‍ വെച്ചും ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പീഡനം സഹിക്കാനാവാതെ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരന്തരമായി പീഡിപ്പിക്കുമായിരുന്നുവെന്നും കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി. പിന്നീട് പോക്സോ കേസ് പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.