ടെഹ്റാന്: ഉക്രൈന് വിമാനം വെടിവെച്ച് തകര്‍ത്ത സംഭവത്തില്‍ 30-ഓളം സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്. സംഭവത്തില്‍ പങ്കാളികളായ മുഴുവന്‍ സൈനികരേയും അറസ്റ്റു ചെയ്തെന്നാണ് റിപ്പോര്‍ട്ട്. വിമാനാപകടത്തില്‍ 176 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.
വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്ക്കരിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വിട്ടത്. വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് വെളിപ്പെടുത്തിയതോടെ ശക്തമായ പ്രതിഷേധമാണ് ഇറാനില്‍ നടന്നത്.
നേതാവ് ആയാത്തൊള്ള അലി ഖമേനി ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. വിമാനാപകടത്തെ കുറിച്ച് കൃത്യമായ മറുപടി വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് സമ്മര്‍ദ്ദം വന്നതോടെയാണ് ഇറാന് നടപടികള്‍ വേഗത്തിലാക്കിയത്.
ഇറാന് രഹസ്യാന്വേഷണ തലവന്‍ സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യുഎസ്-ഇറാന് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് 176 യാത്രക്കാരുമായി പോയ ഉക്രൈന് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ മരിച്ച യാത്രക്കാരില്‍ 57 പേര് കാനഡക്കാരാണ്.
സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് ആദ്യം ഇറാന് വിശദീകരണം നല്‍കിയത്. കനേഡിയന്‍ പ്രധാനമന്ത്രി അപകടത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രതിഷേധിച്ചതോടെയാണ് അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന് കുറ്റസമ്മതം നടത്തിയത്.