ഡല്‍ഹി: സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ബിഐഎസ് ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 15 മുതല്‍ ഇനി സ്വര്‍ണം വാങ്ങണമെങ്കില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാണ്. നിയമം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. സ്വര്‍ണത്തിന്റെ ഗുണനിലവാരം അറിയുന്നത് കൂടുതല്‍ സുതാര്യമാക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇനി മുതല്‍ 14, 18, 22 ക്യാരറ്റുകളില്‍ മാത്രമെ സ്വര്‍ണം വില്ക്കാന് കഴിയു. രാജ്യത്തെ 892 ഹാള്‍മാര്‍ക്ക് ലാബുകളിലും നിയമം കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി രാംവിലാസ് പാസ്വാന് പറഞ്ഞു. സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്ക് പരിശോധനയ്ക്കായി പുതിയ 500 കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു ജ്വല്ലറിക്ക് ഹാള്‍മാര്‍ക്കിംഗ് ലഭിക്കണമെങ്കില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കേണ്ടതുണ്ട്. നേരത്തെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഓരോ ജ്വല്ലറിയും ഹാള്‍മാര്‍ക്ക് മാത്രമുള്ള സ്വര്‍ണം വില്‍ക്കേണ്ടി വരും.