മോസ്കോ: ലിബിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള
യോഗത്തിനെത്തിയ കമാന്റര്‍ ഖലീഫാ അഫ്താര് ഒപ്പിടാതെ മടങ്ങി. നിലവിലെ പ്രധാനമന്ത്രി ഫയേസ് അല്‍ സറാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭരണകൂടത്തിനെതിരെ വിമതര്‍ക്കൊപ്പം നില്ക്കുന്ന സൈനിക മേധാവി ഹഫ്താറാണ് റഷ്യ മുന്‍കൈഎടുത്ത യോഗത്തില്‍ സമാധാന ഉടമ്പടി ഒപ്പിടാതെ മടങ്ങിയത്.
വ്ളാഡിമര്‍ പുട്ടിനും ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചെലാ മെര്‍ക്കലും സംയുക്തമായി നടത്തിയ ശ്രമത്തിലാണ് അഫ്താര് സമാധാന ചര്‍ച്ചക്കായി റഷ്യയിലെത്താമെന്ന് സമ്മതിച്ചത്. ഇതിനിടെ ലിബിയയുടെ ഒദ്യോഗിക ഭരണകൂടത്തെ പിന്തുണക്കുന്ന തുര്‍ക്കി, ലിബിയയിലെ വിമതര്‍ക്കും അവര്‍ക്ക് പിന്തുണ നല്കുന്ന അഫ്താറിനും അന്ത്യശാസനം കൊടുത്തിരുന്നു. തുടര്‍ന്നാണ് റഷ്യയുടെ ഇടപെടലുണ്ടായത്.