ബിജാപൂര്‍: ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. നിയന്ത്രിത സംവിധാനം (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനത്തിലാണ് ജവാന് പരിക്കേറ്റത്. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ രാമാനുജ യാദവിനാണ് പരിക്കേറ്റത്.
ചത്തീസ്ഗഡിലെ ബിജാപൂരില്‍, ചൊവ്വാഴ്ച നടന്ന റോഡ് പരിശോധനയ്ക്കിടയില്‍ ആയിരുന്നു കമ്മ്യൂണിസ്റ്റി ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ രാമാനുജ യാദവിനെ റായ്പൂരില്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.