കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ആറ്, ഏഴ്, എട്ട് സെമസ്റ്റര്‍ ബിടെക് (2010 അഡിമിഷന് മുതല്‍ സപ്ലിമെന്ററി / മേഴ്സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ജനുവരി 29,30,31 എന്നി തീയതികളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭിക്കും.
പൊങ്കല്‍ പ്രമാണിച്ച് നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.