ഫിലാഡാല്‍ഫിയ: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചാട്ടമത്സരം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം. ഡ്രെക്സല്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി വിവേക് സുബ്രമണിയാണ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വീണുമരിച്ചത്.
രണ്ടു ദിവസം മുന്‍പ് അപ്പാര്‍ട്ട്മെന്റിലെ മേല്‍ക്കൂരയില്‍ നിന്ന് അടുത്ത മേല്‍ക്കൂരയിലേക്ക് ചാടിക്കളിക്കുന്നതിനിടെ കാല് വഴുതിയാണ് മരണം സംഭവിച്ചത്. കൂട്ടുകാര്‍ക്കൊപ്പം രാത്രി ആഘോഷങ്ങള്‍ നടത്തിയുള്ള മടങ്ങിവരവിലാണ് അപകടത്തിനിടയാക്കിയ സംഭവം നടന്നതെന്ന് ഫിലഡാല്‍ഫിയ പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കളും പരിസരവാസികളും പറഞ്ഞു. മരണകാരണത്ത സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു.