ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഓടിച്ചതില്‍ പിതാവിന് 26000 രൂപ പിഴ. ഒഡീഷ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്.
ഭുവനേശ്വരിലെ ബരാങ് എന്ന സ്ഥലത്ത് വച്ചാണ് ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച കുട്ടിയെ പോലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെ കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ട്രാഫിക് പോലീസ് കുട്ടിയുടെ പിതാവില്‍ നിന്ന് പിഴ ഈടാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് പിഴ ഈടാക്കിയത്.
കുട്ടിയെ ട്രാഫിക് മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പോലീസ് ബൈക്ക് കണ്ടുകെട്ടി.