World

തീവ്രവാദ ബന്ധം: സൗദി പട്ടാളക്കാരെ പുറത്താക്കി അമേരിക്ക

വാഷിംങ്ടണ്‍: തീവ്രവാദ ബന്ധം ആരോപിച്ച് സൗദി പട്ടാളക്കാരെ പുറത്താക്കി അമേരിക്ക. 21 സൗദി പട്ടാളക്കാരെയാണ് അമേരിക്ക പുറത്താക്കിയത്. യുഎസില്‍ പരിശീലനത്തിനെത്തിയ സൗദി അറേബ്യന്‍ സൈനികരെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ഫ്ളോറിഡയിലെ  പെന്‍സകോല നാവിക കേന്ദ്രത്തില്‍ സൗദി സൈനികന്‍ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് യുഎസിന്റെ നടപടി. ഫ്ളോറിഡയിലെ
സൈനിക പരിശീലന കേന്ദ്രത്തില്‍ സൗദി സൈനികന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്വേഷണത്തില്‍ സൈനികന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസ് താത്കാലിമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

453 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close