കുവൈറ്റ് സിറ്റി – സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനും, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും ആയ സ്വാമി അമൃതസ്വരൂപാനന്ദ പുരി കുവൈറ്റ് സന്ദര്‍ശിക്കുന്നു. അമ്മ കുവൈറ്റ് സംഘടിപ്പിക്കുന്ന അമൃതപ്രവാഹ്എ-25 എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സ്വാമിജി കുവൈറ്റിലെത്തുന്നത്. 23, 24 തീയതികളിൽ സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളിലും, 25ന് സാല്‍മിയ അമൃതാഞ്ജലി ഹാളിലും നടക്കുന്ന പരിപാടികളില്‍ സ്വാമിജി പങ്കെടുക്കും. അമൃതപ്രവാഹ്-25ന് അനുബന്ധമായി സ്വാമിജിയുടെ സത്സംഗവും, ഭജൻസ് ഉണ്ടായിരിക്കും. കൂടാതെ 24ന് രാവിലെ 7 മുതല്‍ 11 വരെ സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടക്കുന്ന പ്രത്യേക യോഗ ശില്പശാലക്ക് ബ്രഹ്മചാരി അമിത് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 97942609, 66404949, 97207289, 97249556, 66198980, 65970271 എന്നീ നന്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.