കുവൈറ്റ് സിറ്റി – ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് രണ്ടാമത് ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. കുവൈറ്റിൽ പഠിക്കുന്ന 9, 10, 11, 12 ക്ളാസ്സുകളിലെ ഇന്ത്യൻ കുട്ടികൾക്കായി ഇന്ത്യൻ – വിദേശ തൊഴിൽ മേഖലയെ പരിചയപ്പെടുത്തി അവസരങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്ന വിപുലമായ തുടർ വിദ്യാഭ്യാസ തൊഴിൽ പരിചയ മേളയാണ് ഈമാസം 17, 18 തീയതികളിലായി നടക്കുന്നത്. പ്രശസ്ത കരിയർ ഗുരു ഡോ. ബി. എസ്. വാരിയർ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ വിദ്യാഭ്യാസ വിചക്ഷണൻ മി. ജിഹാദ് യാക്കൂബ് എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നല്‍കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.