ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പരിപൂര്‍ണ പിന്തുണയുമായി ഹംഗറി. ഈ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നത് രാജ്യാന്തര സമൂഹം അവസാനിപ്പിക്കണമെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റര്‍ സിജിറാറ്റോ പറഞ്ഞു.
ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കേന്ദ്രസര്‍ക്കാരിനുള്ള പൂര്‍ണ പിന്തുണ ഹംഗറി അറിയിച്ചത്. ഇത്തരം വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും മറ്റ് രാജ്യങ്ങള്‍ ഇതില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തണമെന്നും പീറ്റര്‍ സിജിറാറ്റോ പറഞ്ഞു.
ഒരു രാജ്യത്തിന്റെ തീരുമാനങ്ങളില്‍ മറ്റുള്ള രാജ്യങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും തങ്ങള്‍ക്ക് ആ രീതി താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ എടുക്കുന്ന നല്ല തീരുമാനങ്ങള്‍ കാരണം ജനങ്ങള്‍ അവരെ വീണ്ടും തെരഞ്ഞെടുക്കുമെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.