ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയില്‍. പീഡനക്കേസിലെ പ്രതിയുടെ ബന്ധുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുടെ ബന്ധുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ നേരിട്ട് രംഗത്തെത്തി.
പീഡനക്കേസ് പ്രതിയായ കരന് ചണ്ടേലയുടെ ബന്ധുവായ ധന്വതി ചണ്ടേലയെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഡല്‍ഹിയില്‍ പ്രതിഷേധം ഉയരുന്നത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടിയുടെ അമ്മ സിമ്മി ദത്ത് അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു മുന്നില്‍ വെച്ചാണ് താന്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരിക്കുന്നത്. ഇതോടെ എന്തുചെയ്യണമെന്നറിയാതെ പാര്‍ട്ടി നേതൃത്വംപ്രതിരോധത്തിലായിരിക്കുകയാണ്.
തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ എംപി സഞ്ജയ് സിംഗിനെ സിമി ദത്ത് സമീപിച്ചിരുന്നു. എന്നാല്‍ സഞ്ജയ് സിംഗ് തന്നെ ബലമായി ഓഫീസിനു പുറത്താക്കിയതായി സിമി ദത്ത് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്സഹത്യ ചെയ്തത്. ശാരീരിക പീഡനവും ഭീഷണിയും ഉണ്ടായ സാഹചര്യത്തിലായിരുന്നു പെണ്‍കുട്ടി തൂങ്ങി മരിച്ചത്. എന്നാല്‍ ഇതുവരെ കരണ്‍ ചണ്ടേലയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.