ലക്നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയറിയിച്ച് വരനും വധുവും വ്യത്യസ്തരായി. വിവാഹ ക്ഷണക്കത്തിലൂടെയാണ് ഇരുവരും കേന്ദ്രസര്‍ക്കാരിന് തങ്ങളുടെ പിന്തുണ അറിയിച്ചത്. ഇരുവരുടേയും ക്ഷണക്കത്ത് ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു.
മോഹിത് മിശ്രയും സോനം പഥകും തമ്മിലുള്ള വിവാഹ ക്ഷണക്കത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നല്‍കുന്നതായി അറിയിച്ചിരിക്കുന്നത്. ക്ഷണക്കത്തിന്റെ അവസാന ഭാഗത്ത് ഹിന്ദിയിലാണ് ഇരുവരും നിയമത്തിന് പിന്തുണ നല്‍കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.
‘ഞങ്ങള്‍ സിഎഎയും എന്‍ആര്‍സിയേയും പിന്തുണക്കുന്നു’ എന്നാണ് ക്ഷണക്കത്തില്‍ കുറിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാകുക.