ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഭയാര്‍ത്ഥി നീത സോധ സ്ഥാനാര്‍ത്ഥി ആയതോടെയാണ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലെ നട്വാരയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘എന്റെ ഭര്‍തൃ പിതാവ് പഞ്ചായത്തിലെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹമാണ് എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്. പാകിസ്താനേക്കാള്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ജനങ്ങളുടെ പിന്തുണയും ഇന്ത്യയില്‍ എനിക്ക് ലഭിച്ചു’. നീത സോധ പറഞ്ഞു.
തന്റെ ഗ്രാമത്തില്‍ മികച്ച ചികിത്സ സംവിധാനങ്ങളും ഒപ്പം വനിതാ ശാക്തീകരണത്തിനുമാണ് പ്രാധാന്യം നല്‍ക്കുകയെന്ന് നീത സോധ വ്യക്തമാക്കി. വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനും തൊഴില്‍ ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പു വരുത്താനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും നീത പറഞ്ഞു.