ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനാഫലം വരുന്നതുവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം മറ്റ് പ്രതികളുടെ വിചാരണ തുടരാമെന്നും കോടതി അറിയിച്ചു.
കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചു വിചാരണ കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേ ആവശ്യവുമായി നടന് സുപ്രീംകോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കായി ചണ്ഡീഗഡിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ടെന്നുമാണ് ദിലീപിന്റെ ആരോപണം.