ന്യൂഡൽഹി: നിർഭയ കേസിൽ ഡൽഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഇത് പ്രകാരം നാല് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഒന്നാം തീയതി രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റണമെന്നാണ് വാറണ്ടിൽ പറയുന്നത്.
നേരത്തെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു മരണ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ കേസിലെ പ്രതിയായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതിനെ തുടർന്ന് ഈ മരണവാറണ്ട് കോടതി റദ്ദാക്കുകയായിരുന്നു. പ്രതിയുടെ ദയാഹർജി രാഷ്ട്രപതി തള്ളിയതിനെ തുടർന്നാണ് കോടതി പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.