ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ ബിജെപി ആം ആദ്മി പോരാട്ടം മുറുകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാഴ്ച വെച്ച പ്രകടനത്തെ ന്യായീകരിച്ച് ആം ആദ്മിയും വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ വികസനം നടപ്പിലാക്കിയെന്നാണ് ആം ആദ്മിയുടെ അവകാശവാദം. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കെജ്രിവാള് നടപ്പിലാക്കിയെന്നു പറയുന്ന വികസനത്തേക്കാള്‍ അഞ്ചിരട്ടി അധികം വികസനം നടപ്പാക്കുമെന്ന് ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി വ്യക്തമാക്കി.
അധികാരത്തിലെത്തിയ ശേഷം ഡല്‍ഹിയില്‍ വലിയ വികസനം കൊണ്ടുവരാനായില്ലെങ്കില്‍ താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മനോജ് തിവാരി പറഞ്ഞു. ഡല്‍ഹിയിലെ വികസനത്തെക്കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എല്ലാ വീടുകളിലും ശുദ്ധമായ പൈപ്പ് വെള്ളം, അന്തരീക്ഷ മലിനീകരണം 70 ശതമാനം കുറക്കുക തുടങ്ങിയവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനു പുറമെ 5000 ഇലക്ട്രിക് ബസുകളും ഡല്‍ഹിയില്‍ അവതരിപ്പിക്കുമെന്ന് മനോജ് തിവാരി വ്യക്തമാക്കി.