തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പൊളിച്ചു പഠിക്കാന്‍ പുത്തന്‍ മെഴ്സിഡീസ് ബെന്‍സ് നല്കി കമ്പനി. കാര്യവട്ടം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് മുക്കാല്‍ കോടിയിലേറെ വിലയുള്ള കാര്‍ കമ്പനി കൈമാറിയത്.
കമ്പനി കാര്യവട്ടത്ത് ആരംഭിച്ച അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാര്‍ പൊളിച്ചു പഠിക്കാം. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, പൂനെ ഔറംഗബാദ് ഗവണ്മെന്റ് പോളീടെക്നിക്കുകള്, ഡല്‍ഹി ജെ.ബി പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവരുമായി സഹകരിച്ചാണ് കോഴ്സ്.
കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ബിരുദദാന ചടങ്ങിനിടെയാണ് കാര്‍ കൈമാറിയത്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ കസ്റ്റമര്‍ സര്‍വ്വീസസ് ആന്‍ഡ് കോര്‍പ്പറേറ്റഡ് അഫേഴ്സ് വൈസ് പ്രസിഡന്റ് ശേഖര്‍ ഭിഡെ, വികെ പ്രശാന്ത് എംഎല്‍എ, കേരള വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഇന്ദിരാ ദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.