ന്യൂഡല്‍ഹി : 2020 ലെ സിബിഎസ്ഇ പത്താംക്ലാസ് പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. പരീക്ഷയും ഫലപ്രഖ്യാപനവും നേരത്തെ നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം. സാധാരണയായി പത്താംക്ലാസ് പരീക്ഷകള്‍ മാര്‍ച്ചിലാണ് നടത്താറുള്ളത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി 20 ന് പരീക്ഷകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഐടി ഉള്‍പ്പെടെയുള്ള സ്കില്‍ സബ്ജക്ടുകളാണ് ആദ്യം നടത്തുക. 20 ന് ആരംഭിക്കുന്ന പരീക്ഷകള്‍ മാര്‍ച്ച് 18 ഓടെ അവസാനിക്കും. അതേസമയം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ 29ന് ആരംഭിക്കും. നേരത്തെ പത്താംക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 26 ന് തുടങ്ങുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരുന്നത്.
സിബിഎസ്ഇ പരീക്ഷഫലം വൈകി പ്രസിദ്ധീകരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നും അതിനാല്‍ പരീക്ഷകള്‍ നേരത്തെ ആരംഭിച്ച് നേരത്തെ അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷയും ഫലപ്രഖ്യാപനവും നേരത്തെ ആക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്.
കേരളത്തില്‍ പ്രത്യേക അലോട്മെന്റുകള്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ അലോട്മെന്റുകള്‍ നടക്കാത്തത് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.