മുസാഫര്‍നഗര്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം നടത്തിയ പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലവധി നീട്ടി. കലാപം നടത്തിയതിന് പിടിയിലായ 54 പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധിയാണ് ജനുവരി 28 വരെ നീട്ടിയത്. മുസാഫര്‍നഗര്‍ ചീഫ് മജിസ്ട്രേറ്റ് ആണ് ഇവരുടെ കസ്റ്റഡികാലവധി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുള്ളതിനാലാണ് ഇവരുടെ കസ്റ്റഡി കാലവധി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 20 ന് മുസാഫര്‍ നഗറില്‍ നടന്ന കലാപത്തില്‍ 85 പേരെയാണ് പോലീസ് പിടികൂടിയത്.
പൗരത്വ ഭേദഗതിയ്ക്കെതിരായ പ്രതിഷേധങ്ങളുടെ മറവില്‍ വ്യാപക ആക്രമണങ്ങളാണ് ഡിസംബര്‍ 20 ന് മുസഫറാനഗറില് അരങ്ങേറിയത്. ആക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങള്‍ക്ക് നേരെയും പോലീസുകാര്‍ക്ക് നേരെയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. പൊലീസുകാര്‍ക്ക് നേരെ ആക്രമികള്‍ നടത്തിയ കല്ലേറില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആക്രമികള്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കലാപം നടത്തിയവരുടെ
സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.