ഇടുക്കി : അടിമാലിയില്‍ രോഗിയയായ വീട്ടമ്മയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ലൈലാമണി (55)യെയാണ് വഴിയോരത്ത് കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
കഴിഞ്ഞ രണ്ട് ദിവസമായി ഇവര്‍ കാറിനകത്ത് ഉണ്ടായിരുന്നതായാണ് വിവരം. ഭര്‍ത്താവാണ് ഉപേക്ഷിച്ചതെന്ന് ലൈലാമണി പെലീസിന് മൊഴി നല്കി.