ന്യൂയോര്‍ക്ക്: ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. അല്‍ അസദ് താവളത്തിലെ 11 സൈനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലച്ചോറിനാണ് സൈനികര്‍ക്ക് ക്ഷതമേറ്റതെന്നാണ് റിപ്പോര്‍ട്ട്.
ഇവരില്‍ 8 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്കും 3 പേരെ കുവൈത്തിലേക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്പോള്‍ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതോടെ ആക്രണമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദം പൊളിഞ്ഞു.
അതേസമയം ഉക്രൈന് വിമാനം അബദ്ധത്തില്‍ ആക്രമിച്ച സൈന്യത്തെ പിന്തുണച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനി രംഗത്തെത്തി. ക്രൂസ് മിസൈലാണെന്നു തെറ്റിദ്ധരിച്ച് വിമാനത്തിനു നേരെ ആക്രമണം നടത്തിയതാണ് ദുരന്തത്തിനു കാരണമെന്ന് ഇറാന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതോടെ സൈന്യത്തിനെതിരെ ഇറാനില്‍ പ്രക്ഷോഭം തുടരുകയാണ്.
പ്രക്ഷോഭത്തിനിടെ ഖാസിം സുലൈമാനിയുടെ ചിത്രം കീറിയെറിഞ്ഞവരെയും ഖമേനി വിമര്‍ശിച്ചു.സുലൈമാനിയെ അപമാനിച്ച നൂറോളം പേരാണോ അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ലക്ഷക്കണക്കിനു പേരാണോ യഥാര്‍ത്ഥ ഇറാന് ജനതയെന്നും അദ്ദേഹം ചോദിച്ചു.