ബെയ്ജിംഗ്: ചൈനയില്‍ ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് പേര് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 41 പേരില്‍ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
പല സ്ഥലങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ എം ആര്‍സി സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തി. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.
ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്. ശ്വസന പ്രശ്നങ്ങള്‍, പനി ചുമ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.