ഡല്‍ഹി:ഡല്‍ഹിയെ മൂന്ന് മാസത്തേക്ക് ദേശീയ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി . നിയമം സംബന്ധിച്ച സവിശേഷ അധികാരം പോലീസ് മേധാവിക്കും ബാധകമാണെന്ന് കാണിച്ച് ജനുവരി പത്തിനാണ് ഉത്തരവിറക്കിയത് . ഉത്തരവില്‍ അസ്വഭാവികത ഒന്നുമില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു .
ജനുവരി പത്തൊന്‍പത് മുതല്‍ ഏപ്രില്‍ പതിനെട്ട് വരെയുള്ള മൂന്ന് മാസക്കാലം ഡല്‍ഹിയില്‍ 1980 ലെ ദേശീയ സുരക്ഷാ നിയമം ബാധകമാണെന്ന് കാണിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാന് ഉത്തരവിറക്കിയത് .
ജനുവരി പത്തിന് നല്കിയ ഉത്തരവനുസരിച്ച് ഡല്‍ഹി പോലീസ് മേധാവിക്ക് ഈ നിയമത്തിന്റെ സവിശേഷ അധികാരം ഉപയോഗപ്പെടുത്താം . പൊതുജനങ്ങള്‍ക്കോ , ദേശസുരക്ഷക്കോ വെല്ലുവിളി ഉയര്‍ത്തുന്ന വ്യക്തികളെ കസ്റ്റഡിയില്‍ എടുക്കുന്നതിനും കരുതല്‍ തടങ്കലില്‍ വെക്കുന്നതിനും പ്രത്യേക അധികാരം നിയമം നല്‍കുന്നുണ്ട് , എന്നാല്‍ ഈ ഉത്തരവില്‍ അസ്വഭാവികത ഒന്നുമില്ലെന്നും കൃത്യമായ ഇടവേളകളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഈ ഉത്തരവ് പോലീസ് മേധാവിക്ക് നല്‍കാറുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു .
അതെ സമയം റിപ്പബ്ലിക് ദിനാഘോഷം, പാര്‍ലമെന്റ് സമ്മേളനം കൂടാതെ ഡല്‍ഹി തെരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ കണ്ട് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് ഈ നടപടിയെന്നും വിശദീകരണം ഉണ്ട് .