മധ്യപ്രദേശ്: വിവാഹ ക്ഷണക്കത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്തുണ അറിയിച്ച് വരനും വധുവും. നരസിംഗ്പൂര്‍ ജില്ലയിലെ പ്രഭാത് എന്ന യുവാവാണ് തന്റെ വിവാഹ ക്ഷണക്കത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പൗരത്വ ഭേദഗതി നിയമം എന്താണെന്ന് ആളുകള്‍ മനസിലാക്കണമെന്നും പ്രഭാത് പറയുന്നു.
ഉത്തര്‍പ്രദേശിലും സമാനമായ രീതിയില്‍ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിച്ച് വരനും വധുവിനും രംഗത്തെത്തിയിരുന്നു. ക്ഷണക്കത്തിന്റെ അവസാന ഭാഗത്ത് ഹിന്ദി ഭാഷയിലാണ് നിയമത്തിന് പിന്തുണ നല്‍കുന്നതായി മോഹിത് മിശ്ര, സോനം പഥക് ദമ്പതികള്‍ വ്യക്തമാക്കിയത്. ഇരുവരെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഞങ്ങള്‍ സിഎഎയും എന്‍ആര്‍സിയേയും പിന്തുണക്കുന്നു’ എന്നാണ് ക്ഷണക്കത്തില്‍ കുറിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാകുന്നത്.