ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ഭാരതരത്ന ഇതുവരെ നല്‍കാത്തതില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. രാഷ്ട്രപിതാവ് എന്നും മറ്റെല്ലാ ബഹുമതിക്കും മുകളിലാണെന്ന വിശദീകരണത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയും ജസ്റ്റിസ് ബി.ആര്.ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഹാത്മാ ഗാന്ധിക്ക് എന്തിനാണ് ഭാരതരത്ന? ജനത അദ്ദേഹത്തെ അതിനെല്ലാം മുകളിലുള്ള ഏറ്റവും ഉന്നതമായ സ്ഥാനം നല്‍കിയാണ് ആദരിക്കുന്നത്. മഹാത്മാ ഗാന്ധി എല്ലാ ബഹുമതിയും അര്‍ഹിക്കുന്ന വ്യക്തിത്വമാണ്. ഭാരതരത്ന എന്ന ഒരു ബഹുമതിക്കപ്പുറമാണ് അദ്ദേഹത്തിന്റെ സ്ഥാനം.’ സുപ്രീകോടതി വിലയിരുത്തി.
ഭാരതരത്നക്കും മുകളില്‍ മഹാത്മാ ഗാന്ധിക്ക് നല്കാന് സാധിക്കുന്ന ഏതെങ്കിലും ബഹുമതിയുണ്ടോ എന്ന മറുചോദ്യവും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. അത് കേന്ദ്രസര്‍ക്കാരാണ് തീരുമാനി്ക്കേണ്ടത് എന്നായിരുന്നു ഉത്തരം. ഏതായാലും കോടതിക്ക് ഇതില്‍ ഒരു ഉത്തരം നല്കാനില്ല. കേന്ദ്രസര്‍ക്കാറിനോട് താങ്കള്‍ക്ക് വിഷയം ഉന്നയിക്കാം’ സുപ്രീം കോടതി പറഞ്ഞു.
രാജ്യത്ത് ഇതുവരെ 48 പേര്‍ക്കാണ് ഭാരതരത്ന നല്‍കിയിട്ടുളളത്. ഇതില്‍ 16 പേര്‍ക്ക് മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന നല്‍കിയത്.