സ്വാമി വിവേകാനന്ദന്റെ 157–ാം ജയന്തി എഫ്.ഒ.ഐ ഈവന്റസ് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
വിവേക് 157 എന്ന പേരിൽ ദുബായ് ജെഎസ്.എസ് പ്രൈവറ്റ് സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ മത്സരങ്ങളും കലാപരിപാടികളൂം അരങ്ങേറി.ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുപരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥ നീലു രോഹ മുഖ്യാതിഥിയായിരുന്നു.
മുഖ്യ പ്രഭാഷകനായ വേദാന്ത അക്കാദമി കോർഡിനേറ്റർ എ.എസ് ശ്രീധരൻ വിവേകാനന്ദ ദർര്ശനത്തിന്റെ കാലികപ്രസക്തിയെ കുറിച്ചു വിശദമാക്കി.ജനം ടി.വി പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പളളി ആശംസകൾ നേർന്നു സംസാരിച്ചു.
വിവേകാനന്ദജയന്തിയുടെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരം മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തിഗാന മത്സരത്തിൽ മുസഫ ടീം ഒന്നാം സ്ഥാനവും റാസൽഖൈമ ടീം രണ്ടാം സ്ഥാനവും ദുബായ് ടീം മൂന്നാം സ്ഥാനവും നേടി .
ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.സ്വാമി വിവേകാനന്ദന്റെ ജീവിതവുമായി ബന്ധപ്പെട്ട നൃത്തരൂപമടക്കമുള്ള കലാപരിപാടികളും അരങ്ങേറി.