ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതം താറുമാറായി. നൂറ് മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി. ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ വൈകുമെന്ന് കമ്പനികള്‍ അറിയിച്ചു.
കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പാക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. ഉത്തരേന്ത്യയിലേക്കുള്ള ഇരുപത് ട്രെയിനുകല്‍ വൈകിയോടുന്നു. മൂടല്‍മഞ്ഞ് കനത്താലും തണുപ്പ് വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.